വളർത്താനാകാത്ത സാഹചര്യം മൂലം സംസ്ഥാനത്ത് ഉപേക്ഷിപ്പെട്ട കുട്ടികളുടെ എണ്ണം 187 : മന്ത്രി കെകെ ഷൈലജ

വളർത്താനാകാത്ത സാഹചര്യം മൂലം 2015 മുതലുള്ള മൂന്നു വർഷക്കാലയളവിൽ 187 കുട്ടികളെ അമ്മമാർ ഉപേക്ഷിച്ചതായി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ നിയമസഭയെ രേഖാമൂലം അറിയിച്ചു. 77 കുട്ടികളെ അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ചതായും, 1200 ദമ്പതിമാർ കുട്ടികളെ ദത്തു നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നുംമന്ത്രി, നിയമസഭയെ അറിയിച്ചു.
കെ.ജെ. മാക്‌സി എം.എൽ.എയുടെ ചോദ്യത്തിനാണ് മന്ത്രി കെ.കെ ശൈലജ രേഖാമൂലം മറുപടി നൽകിയത്. വളർത്താനാകാതെ ഉപേക്ഷിച്ച 187 കുട്ടികളിൽ 95 പേർ ആൺകുട്ടികളും 92 പേർ പെൺകുട്ടികളുമാണ്. 77 കുട്ടികളെ അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here