ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി. കിര്‍ഗിസ്ഥാന്‍ തലസ്ഥാന നഗരമായ ബിഷ്‌കേക്കില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ നടത്താനിരുന്ന കൂടിക്കാഴ്ച്ചയാണ് ഉപേക്ഷിച്ചത്. സമയ ക്രമീകരണത്തിലുണ്ടായ ആശയക്കുഴത്തെ തുടര്‍ന്നാണ് ചര്‍ച്ച ഉപേക്ഷിച്ചതെന്നാണ് വിശദീകരണം.
അമേരിക്ക ഇറാന്‍ നയതന്ത്ര പത്രിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ഇറാന്‍ പ്രസിഡന്റുമായുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച റദ്ദാക്കിയത്. സമയ ക്രമീകരണത്തിലുണ്ടായ ആശയക്കുഴത്തെ തുടര്‍ന്നാണ് ചര്‍ച്ച ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ മേഖലയിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിവെച്ചതെന്നാണ് വിലയിരുത്തല്‍. നേരത്തേ അമേരിക്ക ഇറാനെതിരെ കടുത്ത ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. 2015 ലെ ആണവകരാറില്‍ നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനെ തുടര്‍ന്നാണ് ഇറാന്‍ അമേരിക്ക നയതന്ത്ര പ്രതിസന്ധി രൂക്ഷമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here