ജൂനിയര്‍ ഡോക്ടന്മാരുട സമരത്തിനു രാജ്യവ്യാപക പിന്തുണ; ഐഎംഎ തിങ്കളാഴ്ച രാജ്യവ്യാപകമായി പണിമുടക്കും

ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിനു രാജ്യ വ്യാപക പിന്തുണ. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യ വ്യാപകമായി തിങ്കളാഴ്ച പണിമുടക്കിനു ആഹ്വാനം ചെയ്തു. സമരത്തിന് പിന്തുണയുമായി ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ രാജ്യത്തെ വിവിധ പ്രധാന ആശുപത്രിയിലെ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കി. അതിനിടെ, സമരത്തെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മൂന്ന് വയസുകാരി മരിച്ചു.
പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ്, രാജ്യവ്യാപകമായ ഡോക്ടര്‍മാര്‍ പണിമുടക്കിയത്. ഡല്‍ഹി മഹാരാഷ്ട്ര, ഹൈദരാബാദ്, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരാണ് പണുമുടക്കിയത്. പ്രതിഷേധ സൂചകമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിനടുത്ത് ഡോക്ടര്‍മാര്‍ രാജി വച്ചു.
തിങ്കളാഴ്ച രാജ്യവ്യാപകമായി പണിമുടക്കുമെന്നും, ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം ആവശ്യപ്പെട്ട് രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും സമീപിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ സമരം കിലോമീറ്ററോളം കടന്ന് ചികിത്സക്കെത്തുന്ന രോഗകളേയും വലച്ചു.
ഡോക്റ്റര്‍മാരുടെ സമരത്തിനു അടിയന്തരമായി പ്രശ്‌നപരിഹാരം കാണാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പ്രതീകാത്മക സമരം ആകാമെന്നും , എന്നാല്‍ രോഗികളെ ബുദ്ധിമുട്ടിക്കരുതെ ന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ക്കു നേരെ രോഗിയുടെ ബന്ധുക്കള്‍ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയാണ് ബംഗാളില്‍ സമരം ആരംഭിച്ചത്. സമരത്തിനു പിന്നില്‍ ബിജെപിയാണെന്നായിരുന്നു മമതയുടെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here