Advertisement

പാലാരിവട്ടം മേൽപ്പാലം അഴിമതി; ആർ.ബി.ഡി.സി.കെ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു

June 14, 2019
0 minutes Read

പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് ആർ.ബി.ഡി.സി.കെ യുടെ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. ഇന്നലെ രണ്ട് ആർബിഡിസികെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. പിടിച്ചെടുത്തത് നിർണായക രേഖകളാണെന്നും ഇത് പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് നീങ്ങുമെന്നും അന്വേഷണ സംഘം അറിയിച്ചു.

അടുത്തയാഴ്ച വിജിലൻസ് സ്ഥലപരിശോധന നടത്തും. ഇതിന് ശേഷം മേൽപ്പാലം നിർമ്മാണത്തിന്റെ കരാറുകാരനെയും ഡിസൈനറെയും വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top