പത്തനംതിട്ട അടുരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ മഹാരാഷ്ട്ര രത്നഗിരിയില്‍ നിന്നും കണ്ടെത്തി

പത്തനംതിട്ട അടുരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ മഹാരാഷ്ട്ര രത്നഗിരിയില്‍ നിന്നും കണ്ടെത്തി. ഇവര്‍ക്കൊപ്പം രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അടൂരിലുള്ള സ്വകാര്യ ആയുര്‍വേദ നഴ്സിംഗ് സ്ഥാപനത്തിലെ മൂന്ന് നഴ്സിംഗ് വിദ്യാര്‍ഥികളെ കാണാനില്ലെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ രാവിലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സീതത്തോട് ,മലപ്പുറം, പൂനെ സ്വദേശിനികളായിരുന്നു ഇവര്‍. ഇന്നലെ വൈകിട്ട് സൂപ്പര്‍ മാര്‍ക്കറ്റിലക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്.
രാത്രി വൈകിയും ഇവര്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുവിനെയും ഇവര്‍ക്കൊപ്പം കാണാതായതായി പൊലീസിനു വിവരം ലഭിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥാപന അധികൃതരുടേയും, പെണ്‍കുട്ടികളുടെ ബന്ധുക്കളുടേയും മൊഴിയെടുത്തിരുന്നു.
പന്തളത്തു നിന്നും തിരുവല്ല റെയില്‍വേ സ്റ്റേഷനിലേക്ക് ഇവര്‍ ഓട്ടോയില്‍ കയറി പോകുന്നത് കണ്ടെന്ന് ചിലര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ കണ്ടെത്തിയത്. ഇവരോടൊപ്പം കണ്ടെത്തിയ ആണ്‍കുട്ടികളിലൊരാള്‍ പൂനെ സ്വദേശിയാണ്. ഇവരുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here