‘നിങ്ങൾ വിശുദ്ധനൊന്നുമല്ല, ഉണ്ടായിരുന്ന ബഹുമാനംകൂടി പോയി’; വിശാലിനെതിരെ വരലക്ഷ്മി ശരത് കുമാർ

വിശാലിനെതിരെ വരലക്ഷ്മി ശരത് കുമാർ രംഗത്ത്. നടികർ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ക്യാംപെയ്ൻ വീഡിയോയിൽ വിശാൽ ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് വരലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവെച്ച കത്തിലാണ് വിശാലിനെതിരെ വരലക്ഷ്മി രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഇതുവരെ താൻ വിശാലിനെ ബഹുമാനിച്ചിരുന്നുവെന്നും ഒരു സുഹൃത്തായി കൂടെ നിന്നുവെന്നും വരലക്ഷ്മി കത്തിൽ പറയുന്നു. എന്നാൽ ഒരൽപം ബഹുമാനം തനിക്ക് വിശാലിനോട് ഉണ്ടായിരുന്നത് ഇപ്പോൾ നഷ്ടമായെന്നും വരലക്ഷ്മി പറയുന്നു. വിശാൽ വിശുദ്ധനൊന്നുമല്ല. താങ്കളുടെ ഇരട്ടത്താപ്പ് സ്വഭാവം എല്ലാവർക്കും അറിയാമെന്ന് താൻ വിശ്വസിക്കുന്നുണ്ട്.. നിങ്ങൾ ചെയ്ത കാര്യങ്ങളിൽ നിങ്ങൾ അത്ര അഭിമാനിക്കുന്നുണ്ടെങ്കിൽ അവ ഉയർത്തിക്കാണിക്കാനാണ് നോക്കേണ്ടത്, അല്ലാതെ തന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ലെന്നും വരലക്ഷ്മി പറയുന്നു.
വളരെ തരംതാഴ്ന്ന ക്യാംപെയ്‌നാണ് വിശാൽ ഉപയോഗിച്ചതെന്നും വെള്ളിത്തിരയ്ക്ക് പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് താൻ ഊഹിക്കുന്നുവെന്നും അവർ പറഞ്ഞു. വിശാൽ തന്റെ ഒരു വോട്ട് നഷ്ടമാക്കിയെന്നും വരലക്ഷ്മി കൂട്ടിച്ചേർത്തു.
Dear @VishalKOfficial you have lost my vote #nadigarsangamelections2019 pic.twitter.com/P4R32rEjrH
— varalaxmi sarathkumar (@varusarath) 14 June 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here