16
Sep 2019
Monday

സിഐ നവാസിനെ വൈകുന്നേരത്തോടെ കൊച്ചിയിലെത്തിക്കും

എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസിനെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും. കരൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇദ്ദേഹത്തെ കേരള പൊലീസ് സംഘം ഏറ്റുവാങ്ങി പാലക്കാട്ടെത്തിച്ചു. പാലക്കാട് നിന്നും കൊച്ചി പൊലീസ് സംഘത്തോടൊടൊപ്പം നവാസ് വൈകിട്ട് കൊച്ചിയിലെത്തും.

വ്യാഴാഴ്ച കാണാതായ നവാസിനെ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന് കണ്ടെത്തുന്നത്. റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് പൊലീസ് നവാസിനെ കണ്ടെത്തുന്നത്.
നവാസ് ബന്ധുക്കളും ഭാര്യയുമായും ഫോണില്‍ സംസാരിച്ചു.

ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവര്‍, അസിസ്റ്റന്റ് തസ്തികകളില്‍ ജോലിവാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എസിപിയെ അറിയിക്കാത്തതിനെച്ചൊല്ലി നവാസും മേലുദ്ദ്യോഗസ്ഥനുമായ സുരേഷും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് നവാസിനെ കാണാതാവുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top