ടോപ് സിംഗറിലെ കുഞ്ഞുപാട്ടുകാരുടെ പഠനചിലവ് ഏറ്റെടുത്ത് ഫ്‌ളവേഴ്‌സ്; സ്‌കോളർഷിപ്പ് വിതരണം നാളെ രാവിലെ 9 മുതൽ ഫ്‌ളവേഴ്‌സിൽ തത്സമയം

ലോക ടെലിവിഷൻ ചാനലുകൾക്ക് മാതൃകയാകുന്ന സ്‌കോളർഷിപ്പ് പദ്ധതിയുമായി ഫ്‌ളവേഴ്‌സ് ടിവി. ടോംപ് സിംഗർ മ്യൂസിക് റിയാലിറ്റി ഷോയിലെ കുഞ്ഞുപാട്ടുകാരുടെ പഠനചിലവേറ്റെടുത്തുകൊണ്ടാണ് ഫ്‌ളവേഴ്‌സ് പുതിയ ചരിത്രമെഴുതുന്നത്. 22 മത്സരാർത്ഥികൾക്കും ബിരുദാനന്തര ബിരുദംവരെ 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് , പദ്ധതി വഴി ഉറപ്പാക്കും. ടോപ് സിംഗർ ഷോ 250 എപ്പിസോഡ് പിന്നിടുന്ന വേളയിലാണ് ഈ ഉദ്യമം. സ്‌കോളർഷിപ്പ് വിതരണം ഞായറാഴ്ച രാവിലെ ഒൻപതു മുതൽ ഫ്‌ളവേഴ്‌സ് ചാനലിൽ തത്സമയം കാണാം.
പുതുമകൊണ്ടും വ്യത്യസ്തകൊണ്ടും ജനഹൃദയങ്ങളിൽ ഇടംനേടിയ സംഗീത റിയാലിറ്റി ഷോ. ആ പാട്ടുവേദിയിൽ ലോകമലയാളികളെ പാട്ടിലാക്കിയ ഇരുപത്തിരണ്ട് കുരുന്നുകൾ. ആസ്വാദനത്തിൻറെ പുതിയ ആകാശം തീർത്ത ആയിടം, ഇതാ അതിൻറെ ഇരുന്നൂറ്റിയൻപതാംലക്കം മറ്റൊരു വിസ്മയ വാതിൽകൂടി തുറക്കുന്നു. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സ്‌കോളർഷിപ്പ് ഫോർ എഡ്യുക്കേഷൻ
ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രൻ, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കൻ, ഫ്‌ളവേഴ്‌സ് ടിവി ചെയർമാൻ ഗോകുലം ഗോപാലൻ, ഇൻസൈറ്റ് മീഡിയ സിറ്റി ചെയർമാൻ ഡോ.ബി ഗോവിന്ദൻ, ട്വൻറിഫോർ വാർത്താ ചാനൽ ചെയർമാൻ ആലുങ്കൽ മുഹമ്മദ്, ഫ്‌ളവേഴ്‌സ് ടിവി വൈസ് ചെയർമാൻ ഡോ വിദ്യാ വിനോദ്, ഫ്‌ളവേഴ്‌സ് ടി വി ഡയറക്ടേഴ്‌സായ സതീഷ് ജി പിള്ള, ഡേവിസ് എടക്കുളത്തൂർ, എന്നിവരുടെ സംയുക്ത സംരഭമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സ്‌കോളർഷിപ്പ് ഫോർ എഡ്യുക്കേഷൻ. 22 മത്സരാർത്ഥികൾക്കും ബിരുദാനന്തര ബിരുദംവരെ 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് പദ്ധതി വഴി ഉറപ്പാക്കും.
സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്ന ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ പതിമൂന്നര മണിക്കൂർ ദൈർഘ്യത്തിൽ ടോപ് സിംഗർ വിവിധ കലാപരിപാടികളും തൽസമയം അവതരിപ്പിക്കും. സമ്മാനങ്ങൾക്കപ്പുറം സാധ്യതകൾക്കപ്പുറം പ്രതിഭാസ്പർശമുള്ള ഒരു പാട്ടും പാതിവഴിയിൽ അവസാനിക്കില്ലെന്ന് ചുരുക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here