ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനുള്ള കേരള ടീം തിങ്കളാഴ്ച പുറപ്പെടും; മത്സരം ഛത്തീസ്ഗഡില്‍

ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനുള്ള കേരള ടീം തിങ്കളാഴ്ച പുറപ്പെടും. ഛത്തീസ്ഗഡില്‍ അടുത്ത വ്യാഴാഴ്ചയാണ് മത്സരം ആരംഭിക്കുന്നത്. 107 താരങ്ങളാണ് ഇത്തവണ കേരളത്തിനായി മാറ്റുരക്കുന്നത്.
തുടര്‍ച്ചയായി 28 ആം തവണയും പഞ്ചഗുസ്തി കിരീടം സംസ്ഥാനത്തെത്തിക്കാനുള്ള ഒരുക്കത്തിലാണ് കേരള ടീം. 70 പുരുഷന്‍മാരും 37 വനിതകളും 10 ഒഫീഷ്യല്‍സു മടങ്ങുന്ന ടീം തിങ്കളാഴ്ച്ച ബിലായിലേക്ക് പുറപ്പെടും. അതിന് മുന്നോടിയായി കനത്ത പരിശീലനവും ടീമംഗങ്ങള്‍ നടത്തുന്നുണ്ട്.
കഴിഞ്ഞ 27 വര്‍ഷമായി കേരളത്തിന്റെ പുരുഷവിഭാഗവും 7 വര്‍ഷമായി വനിത വിഭാഗവും ദേശീയ തലത്തില്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുന്നുണ്ട്. ജോജി ഏലൂര്‍, സെക്രട്ടറി, ആം റസ്ലിംഗ് അസ്സോസ്സിയേഷന്‍ എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം താരങ്ങള്‍ ടീമിന്റെ ഭാഗമായുള്ളത്. ജൂനിയര്‍ വിഭാഗത്തില്‍ വയനാട്ടില്‍ നിന്നുള്ള താരങ്ങാണ് ടീമിന് കരുത്ത് പകരാന്‍ കൂടുതലുള്ളത്. നിരവധി ചാമ്പ്യന്‍ഷിപ്പുകളിലെ വിജയി എബിന്‍ കുര്യന്‍, സമീര്‍ വിടി, വര്‍ഷ ഷാജി, പ്രവീണ തുടങ്ങി മികച്ച താരങ്ങളാണ് ഇത്തവണ ടീമില്‍ ഇടം നേടിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here