പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിര്‍പ്പ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത വകുപ്പ് മന്ത്രി ജി സുധാകരനും പ്രധാനമന്ത്രിയെ കണ്ടത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്തിനോട് യോജിപ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാട്ടി രേഖമൂലം കത്ത് നല്‍കി. കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മാണത്തിനായി കൂടുതല്‍ കേന്ദ്ര സഹായം വേണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.

കേരളത്തിന്റെ ദേശീയ പാത വികസനത്തിനു വേഗത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനം ആവശ്യപ്പെട്ടു. ഗഡ്ഗരിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടികാഴ്ച.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top