Advertisement

പരസ്പരം ആകര്‍ഷിക്കുന്ന ക്ഷീരപഥങ്ങളുടെ ചിത്രം പുറത്ത് വിട്ട് നാസ

June 15, 2019
1 minute Read

ഭൂമിയ്ക്കപ്പുറമുളള ഒരു ലോകവും അതില്‍ ജീവന്റെ അവശേഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങളും രസകരമായ ബഹിരാകാശ ചിത്രങ്ങളുമൊക്കെ നമുക്ക് കൗതുകമുണര്‍ത്തുന്ന വാര്‍ത്തകളാണ്…

ഇക്കുറി പരസ്പരം വലിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഗ്യാലക്‌സികളുടെ ചിത്രമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തു വിട്ടിരിക്കുന്നത്. കൗതുകകരമായ ഈ ഫോട്ടോ പകര്‍ത്തിയത് ആസ്ട്രോഫോട്ടോഗ്രാഫറായ ബ്രൂസ് വാഡിങ്ടണാണ്.

ചുണ്ടെലികള്‍ എന്നര്‍ത്ഥം വരുന്ന ‘ദി മൈസ്’ എന്നാണ് ഈ ഗ്യാലക്‌സികള്‍ക്ക് നാസ പേരിട്ടിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക നാമംഎന്‍ജിസി 4676 എന്നാണ്. ആറ് രാത്രികളാണ് ഈ ചിത്രം പകര്‍ത്തുന്നതിനായി ബ്രൂസ് കാത്തിരുന്നത്.

സീതാവേണി (Coma Berenices) എന്ന നക്ഷത്രസമൂഹത്തില്‍ 30 കോടി പ്രകാശ വര്‍ഷം അകലെയാണ് ഇവ സ്ഥിതി ചെയ്യുന്നത്. കോമ ഗാലക്സി ക്ലസ്റ്ററില്‍ പെട്ടവയാണ് ഇവയെന്ന് കരുതപ്പെടുന്നു. 1000-ഓളം തിരിച്ചറിയപ്പെട്ട ഗാലക്സികള്‍ അടങ്ങുന്ന സാന്ദ്രതയേറിയ ഗാലക്സി സമൂഹമാണ് കോമ ക്ലസ്റ്റര്‍.

നക്ഷത്രങ്ങളാലും വാതകങ്ങളാലും നിറഞ്ഞ വാലു പോലൊരു ഭാഗം ഈ ഗ്യാലക്‌സികള്‍ക്കുണ്ട്.
രണ്ട് ഗ്യാലകസികള്‍ പരസ്പരം സമീപത്തുകൂടി കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന ഗുരുത്വാകര്‍ഷണ ബലമാണ് ഇവയ്ക്ക് വാലുപോലൊരു ഭാഗമുണ്ടാകാന്‍ കാരണം.  എന്നാല്‍ ഇവ
തമ്മില്‍ ദശ കോടി കിലോമീറ്റര്‍ അകലമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top