Advertisement

യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യ ശ്രമം; പെൺകുട്ടി സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനു മുന്നിൽ മൊഴി നൽകി

June 15, 2019
0 minutes Read

യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനു മുന്നിൽ മൊഴി നൽകി. ജസ്റ്റിസ് പികെ ഷംസൂദ്ദീൻ അധ്യക്ഷനായ കമ്മീഷനു മുന്നിലാണ് മൊഴി നൽകിയത്. യൂണിവേഴ്‌സിറ്റി കോളേജിൽ പഠനാന്തരീക്ഷമില്ലെന്ന് പെൺകുട്ടി .

നിർബന്ധിച്ച് ക്ലാസിൽ നിന്നും പുറത്തിറക്കി പരിപാടികളിൽ പങ്കെടുപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു. മൂന്ന് തവണയോളം ഇത്തരത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ കൊണ്ടുപോയി. ക്ലാസിൽ നിന്നും പുറത്തിറക്കാൻ പെൺകുട്ടികളും ഉണ്ടായിരുന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു.

കോളേജിനു പുറത്തുള്ളവരും കോളേജ് സ്ഥിരതാവളമാക്കുന്നുവെന്നും അധ്യാപകരോട് പരാതി പറഞ്ഞിട്ടും കാര്യമായി എടുത്തില്ലെന്നും പെൺകുട്ടി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top