Advertisement

വള്ളികുന്നം വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ കൊലപാതകത്തിനു കാരണം അക്രമിയുമായുള്ള അതിരുവിട്ട സൗഹൃദം

June 16, 2019
Google News 0 minutes Read

ആലപ്പുഴ വള്ളികുന്നത്ത് വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ കൊലപാതകത്തില്‍ കലാശിച്ചത് അക്രമിയുമായുള്ള അതിരുവിട്ട സൗഹൃദം. 2013 ല്‍ സേനയുടെ ഭാഗമായ സൗമ്യ പുഷ്പാകരന്‍ പരിശീലന കാലത്താണ് പൊലീസ് ഉദ്യോഗസ്ഥനായ അജാസുമായി അടുപ്പത്തിലായത്. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭര്‍ത്താവ് സജീവ് വിദേശത്താണ്. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കൊലപാതകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രതി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

അക്കാഡമിയിലെ പരിശീലന കാലത്താണ് സൗമ്യ അജാസുമായി അടുപ്പത്തിലായത്. സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായിരുന്നു എറണാകുളം വാഴക്കാല സ്വദേശിയായ അജാസ്. വിവാഹശേഷമാണ് സൗമ്യയ്ക്ക് നിയമനം ലഭിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭര്‍ത്താവ് സജീവ് വിദേശത്താണ്. ഏറ്റവുമൊടുവില്‍ നാട്ടിലെത്തിയ സജീവ് 15 ദിവസം മുന്‍പാണ് വിദേശത്തേക്ക് മടങ്ങിയത്. അജാസും സൗമ്യയും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ വിള്ളല്‍ വീണതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. കൂടാതെ ഇവര്‍ക്കിടയില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും സൂചനകളുണ്ട്.

സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടക്കും. കൊലപാതകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രതിയും ചികിത്സയിലാണ്. സൗമ്യയുടെ സുഹൃത്തുക്കളില്‍ നിന്ന് മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.ഇരുവരുടെയും മൊബൈല്‍ഫോണും വിശദമായി പരിശോധിക്കും. ആലുവ ട്രാഫിക്കില്‍ ഇപ്പോള്‍ ജോലി ചെയുന്ന അജാസും അവിവാഹിതനാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here