മരണച്ചൂട്; ബീഹാറിൽ ശനിയാഴ്ച മാത്രം 46 മരണം

ബിഹാറിൽ ഉഷ്ണതരംഗത്തിൽ ശനിയാഴ്ച മാത്രം 46 പേർ മരിച്ചു. നൂറിലധികം പേർ ഒരു ദിവസത്തിനിടെ ആശുപത്രിയിൽ ചികിത്സ തേടി. മരിച്ചവരില്‍ അധികവും ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍നിന്നുള്ളവരാണ്. ഔറംഗാബാദിൽ മാത്രം 27 പേർ മരിച്ചു.
നിരവധി പേർ ഔറംഗാബാദിലെ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്ന് ഔറംഗാബാദ് സർക്കാർ ആശുപത്രിയിലെ സിവില്‍ സര്ജന് ഡോ. സുരേന്ദ്ര പ്രസാദ് പറഞ്ഞു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഗയ ജില്ലയില്‍ 14 മരണമുണ്ടായതായി ജില്ലാ മജിസ്ട്രേട്ട് അഭിഷേക് സിംഗ് പറഞ്ഞു.
നവാഡയില്‍ അഞ്ചുപേര്‍ മരിച്ചതായും അധികൃതര്‍ അറിയിച്ചു. ഗയ, നവാഡ ജില്ലകളില്‍ അറുപതോളം പേര് ചികിത്സയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here