Advertisement

കേരള കോൺഗ്രസ് (എം) പിളർന്നു; ജോസ് കെ മാണി ചെയർമാൻ

June 16, 2019
Google News 0 minutes Read

കേരള കോൺഗ്രസ് (എം) പിളർന്നു. ജോസ് കെ മാണിയെ ചെയർമാനായി ബദൽ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. മുതിർന്ന നേതാക്കൾ യോഗത്തിൽ നിന്നും വിട്ടു നിന്നത് ശ്രദ്ധേയമായി.

ഇന്ന് ഉച്ചയ്ക്ക് കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതിയോഗമാണ് ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത്. അഞ്ച് മിനിട്ട് മാത്രമാണ് തെരഞ്ഞെടുപ്പ് നീണ്ടു നിന്നത്. 437 പേരിൽ 325 പേർ യോഗത്തിൽ പങ്കെടുത്തു. രണ്ട് എംഎൽഎമാരാണ് ജോസ് കെ മാണിക്കൊപ്പമുള്ളത്. മൂന്ന് എംഎൽഎമാർ പി ജെ ജോസഫിനൊപ്പമാണുള്ളത്.

പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ കേരള കോൺഗ്രസ് എം പിളരുമെന്ന സൂചനകളുണ്ടായിരുന്നു. പാർട്ടി വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് അറിയാതെ ജോസ് കെ മാണി സംസ്ഥാന സമിതി വിളിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ജോസ് കെ മാണിയെ രൂക്ഷമായി വിമർശിച്ച് പി ജെ ജോസഫ് രംഗത്തെത്തുന്ന കാഴ്ചയും കണ്ടു. ജോസ് കെ മാണി വിളിച്ച സംസ്ഥാന കമ്മറ്റി യോഗം നിയമവിരുദ്ധമാണെന്നും പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായ പ്രവർത്തനമാണിതെന്നും ജോസഫ് കുറ്റപ്പെടുത്തിയിരുന്നു.

കെ എം മാണി അന്തരിച്ചതിനെ തുടർന്ന് പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തുണ്ടായ ഒഴിവ് നികത്താൻ സംസ്ഥാന കമ്മറ്റി ചേർന്ന് പുതിയ ചെയർമാനെ തെരഞ്ഞെടുക്കണമെന്നായിരുന്നു ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം പി ജെ ജോസഫ് പക്ഷം തള്ളുകയായിരുന്നു. വർക്കിംഗ് ചെയർമാൻ, ചെയർമാൻ സ്ഥാനത്തേക്ക് എത്തുമെന്ന നിലപാടായിരുന്നു ജോസഫ് പക്ഷം സ്വീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here