രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങും
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങും. നാല്‍പത് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ഈ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റും അവതരിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍വ്വ കക്ഷി വിളിച്ചിട്ടുണ്ട്.
നാളെ മുതല്‍ ജൂലൈ 26 വരെയാണ് പാര്‍ലമെന്റ് ആദ്യ സമ്മേളനം. 17, 18 തീയതികളില്‍ എം പി മാരുടെ സത്യപ്രതിജ്ഞ നടക്കും. പത്തൊന്‍പതിനു സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. ഇരുപതിന് രാഷ്ട്രപതി പാര്‍ലിമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ജൂലൈ നാലിന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയുടെ മേശപുറത്ത് വെക്കും. അഞ്ചാം തീയതിയാണ് ബജറ്റ് അവതരിപ്പിക്കുക.
ലോകസഭ പ്രതിപക്ഷ നേതാവ് പദവിയും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഇടയില്ല. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആന്ധ്രാ പ്രദേശിലെ വൈ എസ് ആര്‍ കോണ്‍ഗ്രസിനു വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ ജഗന്‍ മോഹന്‍ റെഡി തീരുമാനം എടുത്തിട്ടില്ല. സഭ നടപടികള്‍ സമാധാനപരമായി മുന്നോട്ട് കൊണ്ട് പോകാന്‍ എല്ലാ കക്ഷികളുടെയും സഹകരണംആവശ്യപെട്ടാണ് സര്‍ക്കാര്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here