Advertisement

പൊലീസുകാരിയെ തീ കൊളുത്തി കൊന്ന സംഭവം; പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

June 16, 2019
0 minutes Read

വള്ളികുന്നത്ത് പൊലീസുകാരിയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ പ്രതി അജാസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഐപിസി 302 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം വാളുകൊണ്ട് കഴുത്തിൽ വെട്ടിയതും, തീ പൊള്ളലും സൗമ്യയുടെ മരണ കാരണമായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് സൗമ്യയെ കൊല്ലാൻ അജാസിനെ പ്രേരിപ്പിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സൗമ്യയും അജാസും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നും വ്യക്തമായിട്ടുണ്ട്.

അതിരുവിട്ട സൗഹൃദത്തിന് പിന്നാലെ അജാസ് സൗമ്യയോട് വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ മൂന്നു കുട്ടികളുടെ അമ്മയായ സൗമ്യ ഒഴിഞ്ഞുമാറി. ഇതിന്റെ വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വ്യക്തമാകുന്നത്. കടംവാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നൽകാൻ സൗമ്യയും അമ്മയും കഴിഞ്ഞ ആഴ്ച കൊച്ചിയിലെത്തിയെങ്കിലും തുക കൈപ്പറ്റാൻ അജാസ് തയ്യാറായില്ല. നേരത്തെ ബാങ്ക് വഴി നൽകിയ പണവും തിരിച്ചയച്ചിരുന്നു. സൗമ്യയെയും അമ്മയെയും കൊച്ചിയിൽ നിന്ന് പ്രതി തന്നെ കാറിൽ തിരികെ ആലപ്പുഴയിൽ എത്തിച്ചു. അജാസിൽ നിന്ന് ഭീഷണിയുള്ള കാര്യം സൗമ്യ വള്ളികുന്നം എസ് ഐയെ ധരിപ്പിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തി. അക്രമിക്കപ്പെട്ടേക്കുമെന്ന് ഏഴാം ക്ലാസുകാരനായ മൂത്ത മകനോടും സൗമ്യ പറഞ്ഞിരുന്നു.

ഭീഷണിയുള്ളതായി സൗമ്യ അറിയിച്ചിരുന്നില്ലെന്നാണ് വള്ളികുന്നം പൊലീസിന്റെ പ്രതികരണം. സൗമ്യയുടെ പോസ്റ്റുമോർട്ടം വണ്ടാനം മെഡിക്കൽ കോളെജ് മോർച്ചറിയിൽ പൂർത്തിയായി. അതേസമയം, കൊലപാതകത്തിനിടെ പൊള്ളലേറ്റ അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. അജാസിന്റെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top