അമ്മയ്ക്ക് അജാസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മകന്റെ മൊഴി

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടി കൊലപ്പെടുത്തിയശേഷം തീ വെച്ചുകൊന്നകേസില്‍ അമ്മയ്ക്ക് അജാസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകന്റെ മൊഴി. അജാസ് നിരന്തരം ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അജസാണ് കാരണം എന്ന് പറഞ്ഞിരുന്നതായും സൗമ്യയുടെ മകന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.
സൗമ്യയുടെ പോസ്റ്റുമോര്‍ട്ടും 11 ന് ആരംഭിക്കും. അജാസിനൊപ്പം ഒരു യുവാവുണ്ടാരുന്നെന്ന നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്. അജാസിന്റെ നില ഗുരുതരമായി തുടരുന്നതിനാല്‍ മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ല. അജാസിന്റെ മൂത്രസഞ്ചിയിലേക്കുള്ള ഞരമ്പ് കത്തി കരിഞ്ഞ നിലയിലാണ്.
വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ സൗമ്യ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരു വഴിയാണ് അജാസ് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം സൗമ്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നത്. സംഭവ സ്ഥലത്തു വച്ചു തന്നെ സൗമ്യ മരണപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here