Advertisement

മസ്തിഷ്‌കജ്വരം; ബിഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം നൂറായി

June 17, 2019
0 minutes Read

ബിഹാറിലെ മുസഫർപൂരിൽ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം നൂറായി. ഏഴുപേരാണ് ഇന്ന് മരിച്ചത്. നൂറിലേറെ കുട്ടികൾ ചികിത്സയിലുണ്ട്. ഇന്നലെ മാത്രം 20 കുട്ടികൾ മരിച്ചു.

ജൂൺ ആദ്യവാരമാണ് മുസഫർപൂരിൽ മസ്തിഷ്‌കജ്വരം പടർന്നുപിടിച്ചത്. അസുഖം പടരുമ്പോഴും മതിയായ നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളെജിൽ മാത്രം 83 കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. കെജരിവാൾ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 17 കുട്ടികളും മരിച്ചിരുന്നു.

സംഭവത്തിൽ ബിഹാർ സർക്കാർ ദുഃഖം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതിനിടെ വിഷയത്തിൽ കേന്ദ്രസർക്കാരും ഇടപെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ മുസഫർപൂരിലെത്തി സ്ഥിതിവിധികൾ വിലയിരുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top