പി കെ ശശിയ്‌ക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെ കൈവിട്ട് ഡിവൈഎഫ്‌ഐ നേതൃത്വം
പി കെ ശശിയ്‌ക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെ കൈവിട്ട് ഡിവൈഎഫ്‌ഐ നേതൃത്വം. യുവതിയെ പിന്തുണച്ച നേതാവിനെ തരം താഴ്ത്തിയതില്‍ അസ്വാഭാവികതയില്ലെന്നും പരാതി കിട്ടിയാല്‍ പരിശോധിയ്ക്കുമെന്നും നേതൃത്വം വ്യക്തമാക്കി.
അതേസമയം നടപടി അപമാനിയ്ക്കുന്നതിന് തുല്യമാണെന്നും ഈ രീതിയില്‍ ഡിവൈഎഫ്‌ഐയില്‍ തുടരാനാവില്ലെന്ന്ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട എം ജിനേഷ് സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ യുവതിയുടെ പരാതി ബന്ധപ്പെട്ട ഘടകം പരിശോധിക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടി എം ശശി അറിയിച്ചു.
പികെ ശശിയ്‌ക്കെതിരെയുള്ള പരാതിയില്‍ തന്നെ പിന്തുണച്ച നേതാവിനെ തരംതാഴ്ത്തിയതിലും, അപകീര്‍ത്തിപ്പെടുത്തിയ നേതാവിനെ ജില്ലാ വൈസ് പ്രസിഡണ്ടാക്കിയതിലും പ്രതിഷേധിച്ചായിരുന്നു യുവതി ഇന്നലെയാണ് നേതൃസ്ഥാനങ്ങള്‍ രാജിവെചെന്ന് കാണിച്ച് കത്ത് നല്‍കയത്. എന്നാല്‍ നടപടി പുന: പരിശോധിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഡിവൈഎഫ്‌ഐ നേതൃത്വം വ്യക്തമാക്കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ജിനേഷിനെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയതില്‍ അസ്വാഭാവികതയില്ലെന്നും പി കെ ശശി വിഷയവുമായി ബന്ധമില്ലെന്നും ഡിവൈഎഫ്‌ഐ സെക്രട്ടറി എഎറഹിം പറഞ്ഞു. സംസ്ഥാന കമ്മിറ്റക്ക് പരാതി ലഭിച്ചാല്‍ സംഘടന പരിശോധിക്കും.
ശശിയ്‌ക്കെതിരെ പരാതി നല്‍കിയതിന് ശേഷം കമ്മറ്റികള്‍ അറിയിച്ചിരുന്നില്ലന്ന യുവതിയുടെ ആരോപണം സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നെന്നാണ് ഡിവൈഎഫ്‌ഐ ജില്ല നേതൃത്വത്തിന്റെ വിശദീകരണം. ഒഴിവാക്കപ്പെടുമ്പോള്‍ പലര്‍ക്കും ചെറിയ വിഷമം കാണുമെന്ന് ജില്ലാ സെക്രട്ടറി ടി എം ശശി പറഞ്ഞു.
എന്നാല്‍ ഡിവൈഎഫ്‌ഐ നിലപാടില്‍ ജില്ലാ നേതൃത്വത്തിനുള്ളില്‍ പ്രതിഷേധം ശക്തമാണ്. ഹാജരില്ലാത്തതിന്റെ പേരിലാണ് ജിനേഷിനെ തരംതാഴ്ത്തിയതെങ്കില്‍, ഹാജര്‍ കുറവായിട്ടും പി കെ ശശി അനുകൂലിയെ ജില്ലാ വൈസ് പ്രസിഡണ്ടാക്കിയത് എന്തിനാണെന്നാണ് മറുവിഭാഗം ഉയര്‍ത്തുന്നത്. അതേസമയംതരം താഴ്ത്തിയ നടപടി അപമാനിയ്ക്കുന്നതാണെന്നും ഈ രീതിയില്‍ തുടരാനാവില്ലെന്നും കാണിച്ച് ജിനേഷ് സിപിഎം ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. രാജിയില്‍ ഉറച്ചു നില്‍ക്കാനാണ് യുവതിയുടെയും തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here