Advertisement

വൃത്തിഹീനമായ സാഹചര്യം; കോഴിക്കോട് ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നു

June 18, 2019
0 minutes Read

കോഴിക്കോട് ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നു. മഞ്ഞപ്പിത്തം,ഡെങ്കിപ്പനി എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പേരാമ്പ്ര ചങ്ങരോത്ത്,പനങ്ങാട്, പ്രദേശങ്ങളില്‍ നിന്നുമാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ മേഖലയിലെ വൃത്തിഹീനമായ സാഹചര്യങ്ങളാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണം. അതെ സമയം പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ആരോഗ്യ വിഭാഗം വിപുലമായ നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിച്ചു.

മലിന ജലത്തിലൂടെയും,ആഹാര സാധനങ്ങളിലൂടെയും ആണ് മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പേരാമ്പ്ര, ചങ്ങരോത്ത്, പനങ്ങാട്, കുറുവങ്ങാട് പ്രദേശങ്ങളില്‍ ഭൂരിഭാഗവും ആഘോഷങ്ങളിലും,സര്‍ക്കാരങ്ങളിലും പങ്കെടുത്ത് പാനിയങ്ങള്‍ ഉള്‍പ്പെടയുള്ള ഭക്ഷണസാധനങ്ങള്‍ കഴിച്ചവര്‍ക്കാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിന് പുറമെ ഡെങ്കി, എച്ച്വണ്‍ എന്‍ വണ്‍, വയറിളക്കം, എലിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യതിട്ടുണ്ട്.

മഴ കനത്തത്തോടെ നിരവധി പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി എത്തുന്നത്. ഇവരെ പ്രത്യേകം സജ്ജമാക്കിയ ഫീവര്‍ വാര്‍ഡുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പനിബാധിച്ച്1019 പേരാണ് കഴിഞ്ഞ ദിവസം ജില്ലയില്‍ ചികിത്സതേടിയത്. ഇതില്‍ 44 പേര്‍ കിടത്തിചികിത്സയിലാണ്. പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ജില്ലാ ആരോഗ്യവിഭാഗം വിപുലമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ താലൂക്ക് ആശുപത്രികളിലും പനിചികിത്സയ്ക്കായി പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top