ശബരിമല വിഷയം ലോക്‌സഭയിൽ; യുവതി പ്രവേശനം തടയാൻ സ്വകാര്യ ബിൽ

ശബരിമല സ്ത്രീ പ്രവേശനം തടയാൻ എന്‍ കെ പ്രേമനചന്ദ്രന്‍ സമർപ്പിച്ച സ്വകാര്യ ബില്ല് ലോക്സഭയില്‍ അവതരിപ്പിക്കും. പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലായാണ് അവതരിപ്പിക്കുക. ആദ്യ ദിനം ബിൽ അവതരിപ്പിക്കുന്നത് ചരിത്ര നിയോഗമായി കാണുന്നുവെന്നും, ശബരിമല വിഷയത്തിലെ കേന്ദ്ര സർക്കാർ നിലപാട് ബില്ല് ചർച്ചക്കെടത്താല്‍ വ്യക്തമാകുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു
2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രി പ്രവേശനം കേരളത്തില്‍ പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ വിഷയമായിരുന്നു. 2018 സെപ്തംബര്‍ ഒന്നിനു മുമ്പുണ്ടായിരുന്ന ആചാര്യ അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപെടണമെന്ന് ആവശ്യപെട്ട് കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന ബില്ല് ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലായിരിക്കും. നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലാകും ബില്ല് ചർച്ചക്കെടുക്കുക. ജൂൺ 25 നു നറുക്കെടുപ്പ് നടക്കും, നറുക്കെടുപ്പിൽ അവസരം ലഭിച്ചാല്‍ ജൂലൈ 12 നു ബില്ല് ചർച്ച ചെയ്യും. ബിൽ അവതരിപ്പിക്കുന്നത് ജനങ്ങൾക്ക് നൽകിയ ഉറപ്പിന്റെ ഭാഗമായാണെന്ന് എന്‍ കെ പ്രേമചന്ദ്രൻ പറഞ്ഞു.
ബിജെപി പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചല്ല ബിൽ കൊണ്ടുവന്നതെന്നും, ശബരിമല വിഷയത്തില്‍ ബി ജെ പി യുടെ ആത്മാർത്ഥത തെളിയിക്കുന്നതാകും ഈ ബില്ല് എന്നും പ്രേമചന്ദ്രന്‍ കൂട്ടിചേർത്തു.
വ്യാഴാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പൂർത്തിയായി, വെള്ളിയാഴ്ച മറ്റു സർക്കാർ ബില്ലുകള്‍ അവതരിക്കപെട്ടിലെങ്കില്‍ പതിനേഴാം ലോക്സഭയിലെ ആദ്യ ബില്ലായി ശബരിമല വിഷയം ലോക്സഭയിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here