ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്നും മൂന്ന് വനിതകൾ രാജിവച്ചു

ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നിന്നും മൂന്നു വനിതകള്‍ രാജിവച്ചു. നേതൃത്വം മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് രാജി. ഇവരില്‍ ഒരാള്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ അടുത്ത ബന്ധുവാണ്.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ.സജിത, അഡ്വ.ചിഞ്ചു അനില്‍, അഡ്വ.എസ്.കാര്‍ത്തിക എന്നിവരാണ് രാജിവച്ചത്. സംസ്ഥാന സെക്രട്ടറി എ.എ.റഹിമിനാണ്് രാജികത്ത് നല്‍കിയത്. പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല, മന:പൂര്‍വം ദൂരെ സ്ഥലങ്ങളില്‍ രാത്രി സമയത്ത് കമ്മിറ്റി വിളിക്കുന്നു, പങ്കെടുത്തില്ലെങ്കില്‍ കമ്മിറ്റിയില്‍ അവഹേളിക്കുന്നു എന്നിവയാണ് രാജിക്ക് കാരണമായി പറഞ്ഞിട്ടുള്ളത്. ഇവര്‍ക്ക് ചുമതലയുള്ള ബ്ലോക്ക് കമ്മറ്റികളുടെ യോഗം മന:പൂര്‍വം ജില്ലാ നേതാക്കള്‍ ഇടപെട്ട് രാത്രികാലങ്ങളിലാക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണം.
പലതവണ ഇതേക്കുറിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉദയഭാനുവിനാണ് ഡിവൈഎഫ്ഐ ഫ്രാക്ഷന്റെ ചുമതല. രാജിവച്ചവരില്‍ ഒരാള്‍ ജില്ലാ സെക്രട്ടറിയുടെ നാട്ടുകാരിയാണ്. ചിഞ്ചു അനില്‍ നിലവില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. അഡ്വ.എസ്.കാര്‍ത്തിക കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രമാടം ഡിവിഷനില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി റഹിമിന് കത്തു നല്‍കിയപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ചില നേതാക്കള്‍ ഇതു അട്ടിമറിക്കുകായയിരുന്നുവെന്നാണ് രാജിവച്ചരുടെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here