പ്രായത്തട്ടിപ്പ്: മുംബൈ ഇന്ത്യൻസിൽ കളിച്ച യുവ പേസർക്ക് വിലക്ക്

പ്രായത്തട്ടിപ്പ് നടത്തിയ ജമ്മു കാശ്മീർ യുവ പേസർക്ക് ബിസിസിഐയുടെ വിലക്ക്. കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി പന്തെറിഞ്ഞ റാസിഖ് സലാമിനെയാണ് ബിസിസിഐ വിലക്കിയത്. ആജീവനാന്ത വിലക്ക് ലഭിക്കുമെന്നാണ് കരുതിയതെങ്കിലും രണ്ട് വർഷത്തെ വിലക്കാണ് ബിസിസിഐ നൽകിയത്.
മുംബൈ ഇന്ത്യൻസിനു വേണ്ടി ഒരു കളിയിൽ മാത്രമാണ് പന്തെറിഞ്ഞതെങ്കിലും തൻ്റെ പേസ് കൊണ്ട് റാസിഖ് വിസ്മയിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ അണ്ടർ-19 ടീമിൽ ഇടം നേടിയിരുന്നെങ്കിലും വിലക്കിനെത്തുടർന്ന് ടീമിനു പുറത്തായി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News