മസ്തിഷ്‌ക ജ്വരം; നടപടികൾ ഊർജിതമാക്കി ബിഹാർ സർക്കാർ; കൂടുതൽ തീവ്രപരിചരണ യൂണിറ്റുകൾ ആരംഭിച്ചു

വിവാദവും പ്രതിഷേധവും കനത്തതോടെ മസ്തിഷ്‌ക ജ്വരം നേരിടാൻ നടപടികൾ ഊർജിതമാക്കി ബിഹാർ സർക്കാർ. മുസഫർപൂരിലെ രണ്ട് ആശുപത്രികളിൽ കൂടുതൽ തീവ്രപരിചരണ യൂണിറ്റുകൾ ആരംഭിച്ചു. അതേസമയം, മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം നൂറ്റിപതിനേഴായി. വാർത്താ ഏജൻസിയാണ് ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടത്.
മസ്തിഷ്ക ജ്വരം കാരണം മുസഫർപൂരിലെ ആശുപത്രികളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലും കെജ് രിവാൾ ഹോസ്പിറ്റലിലും ആകെ 535 കുട്ടികളാണ് മസ്തിഷ്ക ജ്വരം കാരണം ചികിൽസയിൽ കഴിയുന്നത്. ഈ ആശുപത്രികളിലാണ് കൂടുതൽ തീവ്രപരിചരണ യൂണിറ്റുകൾ ആരംഭിച്ചത്.
കൂടുതൽ കുട്ടികൾ ചികിത്സയിൽ തേടിയാൽ നേരിടുന്നതിനു വേണ്ടിയാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.മരണ സഖ്യ ഉയർരുന്നതിൽ കനത്ത പ്രതിഷേധം ബിഹാറിന്റെ വിവിധ ഇടങ്ങളിൽ തുടരുകയാണ്. രോഗം പടരുന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ലിച്ചി പഴത്തിലടക്കം കേന്ദ്ര വിദഗ്ധ സംഘം പരിശോധന നടത്തുന്നുണ്ട്.
നിലവിൽ രാജ്യത്തെ ആരോഗ്യ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടെന്ന് കേന്ദ്ര ‘ ആരോഗ്യ മന്ത്രി ഹർഷ വർധൻ സമ്മതിച്ചു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹർഷ വർധന്റെ പ്രതികരണം.മസ്തിഷ്ക ജ്വരം അടക്കമുള്ള രോഗങ്ങൾ ഇല്ലായ്മ ചെയ്യാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ബിഹാറിൽ വയറോളജി ഇൻസ്റ്റിറ്റ്യൂട് ആരംഭിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മസ്തിഷ്ക ജ്വരം പടരുന്നത് തടയാൻ കേന്ദ്ര സംസ്ഥാന സർക്കാർ ഫലപ്രമദമായി ഒന്നും ചെയ്തില്ലെന്ന ആരോപണം നിലനിൽക്കെയാണ് ഹർഷ വർധന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here