ആറു റൺസിന് എല്ലാവരും പുറത്ത്; ആറിൽ അഞ്ചും എക്സ്ട്ര: ടി-20യിൽ പുതിയ റെക്കോർഡ്

ടി-20 ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടൽ കുറിച്ച് മാലി വിമൻസ് ടീം. റുവാണ്ടയ്ക്കെതിരായ മത്സരത്തിലാണ് മാലി 6 റൺസിന് ഓൾ ഔട്ടായത്. മറുപടി ബാറ്റിംഗിനിറങ്ങിയ റുവാണ്ട നാലു പന്തുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

റുവാണ്ടയിൽ നടന്ന ക്വിബുക ടി-20 ടൂർണമെൻ്റിലാണ് സംഭവം. ആദ്യം ബാറ്റ് ചെയ്ത റുവാണ്ട ഒൻപത് ഓവറുകളാണ് ബാറ്റ് ചെയ്തത്. നേടിയ ആറു റണ്ണുകളിൽ അഞ്ചും എക്സ്ട്രായിലൂടെയാണ് ലഭിച്ചത്. ബാറ്റ് ചെയ്തു നേടിയത് ഒരേയൊരു റൺ. അത് ഓപ്പണർ മരിയം സമാക്കെയാണ് നേടിയത്. മൂന്ന് ബൗൾഡ്, മൂന്ന് ക്യാച്ച്, രണ്ട് വീതം ലെബ് ബിഫോർ വിക്കറ്റുകളും റണ്ണൗട്ടുകളും. ഇങ്ങനെയായിരുന്നു വിക്കറ്റുകൾ.

റുവാണ്ടയ്ക്കു വേണ്ടി 19കാരി പേസർ ജൊസൈൻ റണ്ണുകളൊന്നും വഴങ്ങാതെ മൂന്ന് വിക്കറ്റുകളെടുത്തു. റുവാണ്ടയിൽ ഏറ്റവുമധികം റൺ വഴങ്ങിയത് ബിമെൻയിമാനയായിരുന്നു. തൻ്റെ മൂന്നോവറിൽ ഒരു സിംഗിളും വൈഡുമടക്കം രണ്ട് റൺസാണ് അവർ വഴങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top