ആന്തൂരിലെ ആത്മഹത്യ; ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ആന്തൂരിൽ പ്രവാസി വ്യാവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് നഗരസഭാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. നഗരസഭ സെക്രട്ടറി, എഞ്ചിനിയർ, ഓവർസിയർ എന്നിവർക്കാണ് സസ്‌പെൻഷൻ.
തദ്ദേശഭരണ മന്ത്രി എ.സി മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനും അറിയിച്ചിരുന്നു.
കൺവെൻഷൻ സെന്റർ യാഥാർഥ്യമാക്കാൻ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് ജയരാജൻ പറഞ്ഞു. റിപ്പോർട്ട് വൈകാതെ ലഭ്യമാക്കണമെന്നും സാജന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും എം.വി ജയരാജൻ പറഞ്ഞു.ആന്തൂരിലെ സാജന്റെ വീട് സന്ദർശിച്ച ശേഷമാണ് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പി ജയരാജനും അടക്കമുള്ള നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.
നഗരസഭാ ചെയർപേഴ്‌സൺ പികെ ശ്യാമളക്കെതിരെ നടപടി ആലോചനയിലില്ലെന്നും ജയരാജൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here