അബുദാബിയിൽ അഞ്ചാമത് ലോക യോഗ ദിനം മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉത്ഘാടനം ചെയ്തു

അബുദാബിയിൽ അഞ്ചാമത് ലോക യോഗ ദിനം യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉത്ഘാടനം ചെയ്തു. അബൂദബി ഉമ്മ് അൽ ഇമറാത്ത് പാർക്കിലാണ് അന്താരാഷ്ട്ര യോഗാദിനം സംഘടിപ്പിച്ചത്.
അബുദാബിയിലെ ഇന്ത്യൻ എംബസിയും യുഎഇ വിനോദ സഞ്ചാര വകുപ്പും സാംസ്‌കാരിക വകുപ്പും സംയുകതമായാണ് ലോക യോഗാദിനം ആചരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശത്തോടെയാണ് പരിപാടിക്ക് ഔദ്യോഗിക തുടക്കമായത്.തുടർന്ന് യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ യോഗ ദിനം ഉദ്ഘാടനം ചെയ്തു.
ദൃഷ്ടി യോഗ, ധ്യാനം, സംസ്‌കൃത ശ്ലോക പാരായണം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും യോഗ ദിനതോടനുബന്ധിച്ചു നടന്നു. വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളടക്കം ജാതി മത ദേശങ്ങൾക്കതീതമായി നൂറുകണക്കിനാളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.
അബൂദബി ഉമ്മ് അൽ ഇമറാത്ത് പാർക്കിൽ നടന്ന അന്താരാഷ്ട്ര യോഗാദിന പരിപാടികളിൽ ഇന്ത്യൻ എംബസി ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ സ്മിതാ പന്ദ്, കോൺസൽമാരായ രാജമുരുകൻ, കെ. സുരേഷ്, കമ്യൂണിറ്റി അഫയേഴ്‌സ് ഫസ്റ്റ് സെക്രട്ടറി പൂജ വെർണേക്കർ,സാമൂഹിക സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here