അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 2 വിക്കറ്റുകളാണ് ഇന്ത്യക്ക് ഇതുവരെ നഷ്ടമായിരിക്കുന്നത്. 25 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 115 റൺസാന് ഇന്ത്യയുടെ സ്കോർ.
ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രോഹിത് ശർമയെ നേരിടാൻ സ്പിന്നറെ രംഗത്തിറക്കിയ അഫ്ഗാൻ ക്യാപ്റ്റൻ ഗുൽബദിൻ നെയ്ബിൻ്റെ തന്ത്രം പിഴച്ചില്ല. ഇന്നിംഗ്സിൻ്റെ അഞ്ചാം ഓവറിൽ രോഹിത് (1) ക്ലീൻ ബൗൾഡായി. മുജീബിനു തന്നെയായിരുന്നു വിക്കറ്റ്.
ശേഷം രാഹുൽ-കോലി സഖ്യം മെല്ലെ സ്കോർ ഉയർത്തി. കോലി അനായാസം സ്കോർ ചെയ്തപ്പോൾ രാഹുൽ കോലിക്ക് ഉറച്ച പിന്തുണ നൽകി. എന്നാൽ കോലിയുമായി രണ്ടാം വിക്കറ്റിൽ 57 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷം രാഹുലും മടങ്ങി. മുഹമ്മദ് നബിയെ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച് ഹസ്റതുല്ലയുടെ കൈകളിൽ അവസാനിക്കുമ്പോൾ 30 റൺസായിരുന്നു രാഹുലിൻ്റെ സമ്പാദ്യം.
മൂന്നാം വിക്കറ്റിൽ വിജയ് ശങ്കറിനെ കൂട്ടുപിടിച്ച കോലി ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. സാവധാനം വിജയ് ശങ്കറും താളം കണ്ടെത്താൻ തുടങ്ങിയതോടെ ഇന്ത്യ ട്രാക്കിലായി. ഇതിനിടെ 48 പന്തുകളിൽ കോലി ടൂർണമെൻ്റിലെ തുടർച്ചയായ മൂന്നാം അർദ്ധശതകം കുറിച്ചു.
ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 53 റൺസെടുത്ത വിരാട് കോലിയും 28 റൺസെടുത്ത വിജയ് ശങ്കറുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here