Advertisement

പരിചയമില്ലാത്തവരുടെ മുഖത്ത് അഞ്ച് സെക്കന്റില്‍ കൂടുതല്‍ നോക്കി നിന്നാല്‍ ശിക്ഷ; പുതിയ നിയമത്തിനു അന്തിമ രൂപം നല്‍കി സൗദി

June 22, 2019
0 minutes Read

പരിചയമില്ലാത്തവരുടെ മുഖത്ത് അഞ്ച് സെക്കന്റില്‍ കൂടുതല്‍ നോക്കി നിന്നാല്‍ ശിക്ഷ ലഭിക്കും. ഇതുള്‍പ്പെടെ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനു അന്തിമ രൂപം നല്‍കി വരികയാണ് സൗദി. വൈകാതെ നിയമം പ്രാബല്യത്തില്‍ വരും.

സൗദിയില്‍ പൊതുസ്ഥലങ്ങളിലെ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനു താമസിയാതെ അന്തിമ രൂപമാകും എന്നാണ് സൂചന. മറ്റുള്ളവരോടുള്ള പെരുമാറ്റം, സംസാരം, വസ്ത്രധാരണ, പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയായിരിക്കും പുതിയ നിയമത്തില്‍ ഉണ്ടാകുക. രാജ്യത്തിന്റെയും മതത്തിന്റെയും സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലായിരിക്കണം പൊതുസ്ഥലങ്ങളില്‍ പെരുമാറേണ്ടത് എന്നാണ് നിര്‍ദേശം.

ടൂറിസം വകുപ്പുമായി ചേര്‍ന്നു സൗദി ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ തയ്യാറാക്കി വരികയാണ്. പൊതുസ്ഥലങ്ങളില്‍ ഷോര്‍ട്ട്‌സ്, ബനിയന്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുമെന്നാണ് സൂചന. മാന്യമല്ലാത്തതോ അസാധാരനമായതോ ആയ രീതിയില്‍ മുടി വെട്ടാന്‍ അനുവദിക്കില്ല. തെറ്റായ രീതിയില്‍ ആംഗ്യം കാണിക്കുക, അറിയാത്തവരുടെ മുഖത്തേക്ക് അഞ്ചു സെക്കന്റില്‍ കൂടുതല്‍ നോക്കി നില്‍ക്കുക, മാന്യമല്ലാത്ത എഴുത്തുകളോ ചിത്രങ്ങളോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കുക, മറ്റുള്ളവരെ അപമാനിക്കുക, ഇകഴ്ത്തുക, ബഹുമാനിക്കാതിരിക്കുക തുടങ്ങിയവ പുതിയ നിയമത്തില്‍ ശിക്ഷാര്‍ഹമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമലംഘകര്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ചുമത്തും. നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് പൊതുജനങ്ങള്‍ക്കിടയില്‍ ഇതുസംബന്ധമായ ബോധവല്‍ക്കരണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top