ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ വെടിവെച്ച് പിടികൂടി ഐപിഎസ് ഓഫീസർ

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ച് പിടികൂറ്റിയ ഐപിഎസ് ഓഫീസർക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയ. ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്പി അജയ്പാല്‍ ശര്‍മയാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ചു വീഴ്ത്തിയത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നത് പ്രദേശവാസിയായ നാസിലാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ പിടികൂടാന്‍ എത്തിയപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കിയ പ്രതിയെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അജയ്പാല്‍ ഐപിഎസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. പ്രതിയുടെ ഇരുകാലുകളിലും തുടരെ തുടരെ ഇദ്ദേഹം വെടിയുതിര്‍ത്തു. മൂന്നു റൗണ്ട് വെടിയുതിര്‍ത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഏറ്റുമുട്ടിലിലൂടെ പിടികൂടിയ പ്രതി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പ്രതി നാസിലിന്റെ അയല്‍വാസിയായ ആറുവയസുകാരിയെ കഴിഞ്ഞ മാസമാണ് കാണാതായത്. കുട്ടിക്കായി അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസിലാണെന്ന് തിരിച്ചറിഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top