Advertisement

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു

June 24, 2019
3 minutes Read

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. പാർലമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ അടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. നയതന്ത്ര വിദഗ്ധനായ ജയ്ശങ്കർ ഇത്തവണ അപ്രതീക്ഷിതമായാണ് മോദി മന്ത്രിസഭയിൽ ഇടംപിടിച്ചത്.

1977 ബാച്ച് ഐഎഫ്എസ് ഓഫീസറായ ജയ്ശങ്കർ അമേരിക്കയിലടക്കമുള്ള രാജ്യങ്ങളിൽ ഇന്ത്യൻ പ്രതിനിധിയായും മൂന്ന് വർഷം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇത്തവണ മന്ത്രിസ്ഥാനത്തേക്കില്ലെന്ന് സുഷമാ സ്വരാജ് അറിയിച്ചതിനെ തുടർന്നാണ് രണ്ടാം മോദി സർക്കാരിൽ തീർത്തും അപ്രതീക്ഷിതമായി ജയ്ശങ്കർ വിദേശകാര്യ മന്ത്രിയായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top