ഡല്‍ഹിയിലെ ക്രമസമാധാന നിലയില്‍ തമ്മിലടിച്ച് കെജ്‌രിവാള്‍ സര്‍ക്കാരും ഡല്‍ഹി പൊലീസും

ഡല്‍ഹിയിലെ ക്രമസമാധാന നിലയില്‍ തമ്മിലടിച്ച് കെജ്‌രിവാള്‍ സര്‍ക്കാരും ഡല്‍ഹി പൊലീസും. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രാജ്യതലസ്ഥാനത്ത് 9 കൊലപാതകങ്ങളാണുണ്ടായതെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറ്റ കൃത്യ നിരക്കില്‍ 10 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് പൊലീസിന്റെ വാദം
ഡല്‍ഹി അര്‍ദ്ധ സംസ്ഥാനമായതിനാല്‍ ദേശീയതലസ്ഥാനത്തെ പോലീസിന്റെ നിയന്ത്രണ ചുമതല കേന്ദ്ര സര്‍ക്കാരിനാണ്. ഇത് മുന്‍ നിര്‍ത്തിയാണ് ഡല്‍ഹി പൊലീസിനെതിരെ കെജ്രിവാള്‍ രംഗത്തെത്തുന്നത്. ഗൗരവമേറിയ കുറ്റകൃത്യങ്ങളുടെ കുത്തൊഴുക്കിനാണ് ഡല്‍ഹി സാക്ഷിയാകുന്നത്. ഏത് വാതിലുകളാണ് ഡല്‍ഹിക്കാര്‍ സുരക്ഷയ്ക്കായി മുട്ടേണ്ടതെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ സര്‍ക്കാര്‍ രേഖകള്‍ കാണിച്ചാണ് ഡല്‍ഹി പൊലീസ് കെജ്രീവാളിനു മറുപടി നല്‍കിയത്.
2018നെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ പത്ത് ശതമാനം കുറവാണ് സംസ്ഥാനത്ത്
ഉണ്ടായിരിക്കുന്നതെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. കഴിഞ്ഞ ഒരു മാസത്തിനിടെ 220 ഏറ്റുമുട്ടലുകളാണ് രാജ്യ തലസ്ഥാനത്ത് ഉണ്ടായത്. വൃദ്ധരായ ദമ്പതികളും അവരുടെ വീട്ടുജോലിക്കാരിയും വസന്ത് വിഹാറില്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ നിരവധി കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ മാധ്യമപ്രവര്‍ത്തക മിതാലി ചന്ദോലയ്ക്കു അക്രമികള്‍ പിന്തുടര്‍ന്ന് വെടിയുതിര്‍ത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here