ഇനി ചിത്രം അയക്കുമ്പോൾ ആളു മാറി പോവില്ല; പുതിയ അപ്ഡേഷനുമായി വാട്സപ്പ്

whatsapp banned 2 million accounts

വാട്സപ്പിൽ ചിത്രം അയക്കുമ്പോൾ ആളു മാറിപ്പോവുക സാധാരണയാണ്. അബദ്ധം മനസ്സിലാക്കി ചിത്രം ഡിലീറ്റ് ചെയ്താലും അത് ഡിലീറ്റായി എന്ന അറിയിപ്പ് ഉണ്ടാവുന്നതു കൊണ്ട് തന്നെ ആളു മാറി ചിത്രം അയക്കൽ ബുദ്ധിമുട്ടുണ്ടാക്കും. ഇപ്പോഴിതാ അതിനൊരു അവസാനം കുറിയ്ക്കാൻ പുതിയ അപ്ഡേഷനുമായി വാട്സപ്പ് രംഗത്തെത്തിയിരിക്കുകയാണ്.

വാട്സപ്പിൻ്റെ ബീറ്റ വെർഷൻ ഉപയോഗിക്കുന്നവർക്കാണ് ഈ അപ്ഡേഷൻ ലഭിക്കുക. പുതിയ അപ്ഡേഷനിൽ ചിത്രത്തിൻ്റെ അടിക്കുറിപ്പ് ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് കാണാന്‍ സാധിക്കും. ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഓപ്ഷന്‍ വരും. അതിന് മുകളില്‍ ഇടത് ഭാഗത്തായാണ് സന്ദേശം ലഭിക്കുന്നയാളിന്റെ ചിത്രം കാണുക. ഈ ചിത്രത്തിന് പുറമെ ഇനി സന്ദേശം ലഭിക്കുന്നയാളിന്റെ പേരും കാണാം. വാട്സപ്പിന്റെ 2.19.173 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പിലുമാണ് ഈ പുതിയ ഫീച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുക.

ഗ്രൂപ്പ് ചാറ്റിലേക്ക് ചിത്രങ്ങള്‍ അയക്കുമ്പോഴും വ്യക്തികള്‍ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുക്കുമ്പോഴും സന്ദേശം ലഭിക്കുന്ന ആളിന്റെ അല്ലെങ്കില്‍ ഗ്രൂപ്പിന്റെ പേര് ഇതുപോലെ കാണാനാവും. നിലവില്‍ വാട്സപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോക്താവിന് സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈല്‍ ചിത്രം മാത്രമേ കാണാനാവൂ.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top