Advertisement

താര സംഘടനയായ എഎംഎംഎ നിയമാവലി പൊളിച്ചെഴുതുന്നു; സ്ത്രീ പ്രാതിനിധ്യം കൂട്ടും; ഐസിസി രൂപീകരിക്കും

June 25, 2019
Google News 0 minutes Read

താര സംഘടനയായ എഎംഎംഎ നിയമാവലി പൊളിച്ചെഴുതുന്നു. നിയമാവലിയിലെ ഭേതഗതി അടുത്ത ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്യും. പുതിയ കരട് ഭരണഘടനയുടെ പകർപ്പ് ട്വന്റിഫോറിന്.

കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ പൊട്ടിത്തെറികൾക്ക് പിന്നാലെ എഎംഎംഎയെ സ്ത്രീ വിരുദ്ധ സംഘടനയെന്ന് മുദ്രകുത്തുന്ന സാഹചര്യമുണ്ടായിരുന്നു. അതിനാണ് ഇപ്പോൾ മാറ്റങ്ങൾ കൊണ്ടുവരുന്നത്. സംഘടനയുടെ നിയമാവലി പൂർണ്ണമായും പൊളിച്ചെഴുതുകയാണ്. നടൻ മോഹൻലാൽ അധ്യക്ഷനും ഇടവേള ബാബു ജനറൽ സെക്രട്ടറിയുമായ സമിതിയാണ് ഇതിന് രൂപം നൽകിയിരിക്കുന്നത്.

സ്ത്രീ പ്രാതിനിധ്യം കൂട്ടുക എന്നത് പുതിയ ബൈലോവിലെ പ്രധാന അജണ്ഡയാക്കും. എക്‌സിക്യൂട്ടീവിൽ നാല് വനിതാ അംഗങ്ങളെ ചേർക്കും. നിലവിൽ രണ്ട് വനിതകൾ മാത്രമാണ് എക്‌സിക്യൂട്ടീവിൽ ഉള്ളത്. ഭാരവാഹികളിൽ ഒരാൾ സ്ത്രീ ആയിരിക്കണം എന്നും പുതിയ ബൈലോവിൽ പറയുന്നു.

ഇതിന് പുറമെ സംഘടനയിൽ ആഭ്യന്തര പ്രശ്‌ന പരിഹാര സെൽ രൂപീകരിക്കും. ഐസിസി വേണമെന്നത് വളരെ കാലത്തെ ആവശ്യമായിരുന്നു. ഇതിന് പുറമെ മലയാള സിനിമാ ലോകത്തെ ചെറിയ താരങ്ങളെ തൊട്ട് സംഘടനയുടെ ഭാഗമാക്കാൻ വേണ്ടി പ്രിലിമിനറി അംഗത്വ ഫീസ് 5000 ആക്കിയിട്ടുണ്ട്.

ഇന്നാണ് എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക് ബൈലോവിലെ നിർദ്ദേശങ്ങൾ അയച്ചുകൊടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here