Advertisement

ഖാദർ കമ്മിറ്റി റിപ്പോർട്ടിലൂടെ ലക്ഷ്യംവെയ്ക്കുന്നത് ഭരണപരമായ ഏകീകരണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്

June 25, 2019
0 minutes Read

ഹൈസ്‌കൂൾ, ഹയർ സെക്കന്ററി മേഖലയുടെ ഭരണപരമായ ഏകീകരണമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലൂടെ നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഏകീകരണം കാരണം നിയമന നിരോധനമുണ്ടാകുകയില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.

പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന് അടിവരയിടുകയാണ് സർക്കാർ.ഹയർ സെക്കന്ററിക്ക് സ്വന്തമായ ഓഫീസ് സംവിധാനം വേണമെന്നത് കഴിഞ്ഞ മൂന്ന് വർഷമായി പ്രതിപക്ഷ അധ്യാപക സംഘടനകളുടെയക്കമുള്ളവരുടെ ആവശ്യമാണ്. ഏകീകരണംഅക്കാദമിക മികവിന് കുറവ് വരുത്തുന്നില്ല.ഹയർ സെക്കന്ററി അധ്യാപകർ താഴ്ന്ന ക്ലാസുകളിൽ പഠിപ്പിക്കേണ്ടിവരുമെന്ന് പറയുന്നത് തെറ്റാണ്.റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ നിയമന നിരോധനം ഉണ്ടാകുകയില്ലെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയിൽ വ്യക്തമാക്കി.

അതിനിടെ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങളെ നാണംകെട്ട ചോദ്യമെന്ന് എ പ്രദീപ് കുമാർ എംഎൽഎ ആക്ഷേപിച്ചത് പ്രതിപക്ഷ ബഹളത്തിനിടയാക്കി. പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സഭയ്ക്ക് നിരക്കാത്ത പദപ്രയോഗങ്ങൾ ഇല്ലാത്തതിനാൽ സ്പീക്കർ ആവശ്യം നിരസിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top