പ്രളയപുനരധിവാസം; നഷ്ടപരിഹാര കണക്കുകൾ വ്യക്തമാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

പ്രളയപുനരധിവാസവുമായി ബന്ധപ്പെട്ട് നൽകിയ നഷ്ടപരിഹാരത്തിന്റെ കണക്കുകൾ വിശദീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. പുനരധിവാസത്തിനുള്ള അപേക്ഷകളിൽ എന്ത് തുടർനടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. തുടർനടപടിയെക്കുറിച്ച് അറിയാനുള്ള സാഹചര്യം ഇല്ലെന്നും ഹൈക്കോടതി പറഞ്ഞു.
അതേ സമയംനഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെന്നാണ് സർക്കാരിനു വേണ്ടി ഹാജരായ ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി വിശദീകരണം നൽകിയത്.വിവരങ്ങൾ വില്ലേജുകളിലും പഞ്ചായത്തുകളിലും നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here