ആന്തൂർ പ്രശ്‌നം: ചെയർപേഴ്‌സനെതിരെ നടപടി വേണമെന്നത് വിചിത്രവാദമെന്ന് മുഖ്യമന്ത്രി

ആന്തൂർ വിഷയത്തിൽ ചെയർപേഴ്‌സനെതിരെ നടപടി വേണമെന്നത് വിചിത്രവാദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സമീപനം എല്ലായിടത്തും സ്വീകരിച്ചാൽ ആർക്കൊക്കെ എതിരെ നടപടിയെടുക്കേണ്ടി വരുമെന്നും ഭരണ പ്രതിപക്ഷത്തു നിന്നുള്ളവർക്കെതിരെ നടപടി വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെയർപേഴ്‌സന്റെ രാജി ആവശ്യപ്പെടുന്നത് രാഷ്ട്രീയ മുദ്രാവാക്യമാണെന്നും
അതിനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലോക കേരള സഭയിൽ നിന്നും രാജി പ്രതിപക്ഷാംഗങ്ങൾ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ രാജി വെക്കുന്നത് തെറ്റായ സന്ദേശം ന ൽകും. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News