Advertisement

ഹരിയാനയിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

June 27, 2019
0 minutes Read

ഹരിയാനയിൽ കോൺഗ്രസ് നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. ഹരിയാന കോൺഗ്രസ് വക്താവ് വികാസ് ചൗധരിയാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ജംഗിൾ രാജെന്ന് ആരോപിച്ച കോൺഗ്രസ്, പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു.

ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ് നേതാവിന്റെ കൊലപാതകം. രാവിലെ ഫരീദാബാദിലെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന വികാസ് ചൗധരിയ്ക്ക് നേരെ കാറിലെത്തിയ അക്രമികൾ നിറയൊഴിക്കുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട അക്രമികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഹരിയാനയിൽ കൊലപാതകങ്ങളും അക്രമങ്ങളും തുടർക്കഥയാകുന്നുവെന്ന് കോൺഗ്രസ് വിമർശിച്ചു. വികാസ് ചൗധരിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ഹരിയാന പി.സി.സി പ്രസിഡന്റ് അശോക് തൻവാർ ആവശ്യപ്പെട്ടു. ക്രമികൾ നേരത്തെയും വികാസ് ചൗധരിയെ പിന്തുടർന്നിരുന്നുവെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top