Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി കൂടിക്കാഴ്ച്ച നടത്തി

June 27, 2019
1 minute Read

ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി കൂടിക്കാഴ്ച്ച നടത്തി. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആബേ മോദിയെ അഭിനന്ദിച്ചു. വൈകാതെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ആബേ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കി. ഇന്ത്യ, അമേരിക്ക, ജപ്പാന്‍ രാജ്യത്തലവന്‍മാരുടെ നിര്‍ണ്ണായക സംയുക്ത കൂടിക്കാഴ്ച്ച നാളെ നടക്കും.

ഇന്ത്യ- ജപ്പാന്‍ നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനായുള്ള ഉന്നതതല ചര്‍ച്ചക്കാണ് ഇരു പ്രധാനമന്ത്രിമാരും നേതൃത്വം നല്‍കിയത്. വിപുലവും ഗുണപരവുമായ ചര്‍ച്ചയാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. കൂടിക്കാഴ്ച്ചയില്‍ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി, വാരാണസിയിലെ കണ്‍വെനഷന്‍ സെന്റര്‍ പദ്ധതി തുടങ്ങിയവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. അമേരിക്ക കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ചര്‍ച്ച നാളെ നടക്കുമെന്നും വിജയ് ഗോഖലെ പറഞ്ഞു.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ന് രാവിലെയാണ് നരേന്ദ്ര മോദി ജപ്പാനിലെ ഒസാക്കയിലെത്തിയത്. ജപ്പാനിലെ ഇന്ത്യക്കാര്‍ തനിക്കൊരുക്കിയ സ്വീകരണത്തിന് മോദി ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി. ഉച്ചകോടിക്കെത്തുന്ന വിവിധ ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top