നിയമസഭാ തെരഞ്ഞെടുപ്പ്; വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി രാഹുൽ ഗാന്ധി ഇന്ന് മുതൽ കൂടികാഴ്ച ആരംഭിച്ചു

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്തിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് മുതൽ കൂടികാഴ്ച ആരംഭിച്ചു. മഹാരാഷ്ട്രയിലെ നേതാക്കൾ രാഹുലുമായി ചർച്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പു ഒരുക്കങ്ങളിൽ കോൺഗ്രസ് ബഹു ദൂരം പിന്നിൽ പോയ സാഹചര്യത്തിലാണ് അധ്യക്ഷ പദവിയിൽ തുടരില്ലെന്ന് വ്യക്തമാക്കുമ്പോഴും രാഹുൽ കൂടികാഴ്ചക്ക് തയ്യാറാകുന്നത്. അതേ സമയം രാഹുൽ മാറി നില്കുന്നത് പാർട്ടിയിൽ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാവും മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കുക. ബി ജെ പി ഉൾപ്പടെയുള്ള പാർട്ടികൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ തുടങ്ങി. അപ്പോഴും നേതൃ തലത്തിലെ പ്രശ്ങ്ങൾ പോലും പരിഹരിക്കാൻ കോൺഗ്രസ്സിനായിട്ടില്ല. ലോകസഭ തെരഞ്ഞെടുപ്പു തോൽവിയുടെ ആഘാതം പാർട്ടി അധ്യക്ഷന്റെ കാര്യത്തിൽ പോലും വ്യക്തതയില്ലാതാക്കി. ഇനിയും വൈകിയാൽ നിയമസഭ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി ഉണ്ടാക്കുമെന്ന പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളെ കാണുന്നത്. ഇന്നും നാളെയും മറ്റന്നാളും കൂടികാഴ്ച്ചകൾ നടക്കും. എ ഐ സി സി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെക്ക് പുറമെ മഹാരാഷ്ട്രയിലെ മുതിർന്ന നേതാക്കളായ അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ തുടങ്ങിയ നേതാക്കൾ ഇന്നത്തെ കൂടികാഴ്ച്ചയിൽ പങ്കെടുക്കും. ലോകസഭ തെരഞ്ഞെടുപിന് മുൻപ് സഖ്യത്തിലെത്താൻ ശ്രമിച്ച പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡിയുമായി വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പിന് നടക്കുന്ന സംസ്ഥാനങ്ങളിലെ പി സി സി കൾ പിരിച്ചു വിട്ട് പുതിയ ഭാരവാഹികളെ നിയോഗിക്കാനും സാധ്യതയുണ്ട്. അടുത്ത വർഷം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ അധ്യക്ഷൻമ്മാരുമായും രാഹുൽ കൂടികാഴ്ച നടത്തും. അതേ സമയം രാഹുൽ മാറി നിൽക്കുന്നത് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
വയനാട് ലോകസഭ മണ്ഡലത്തിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ 25 അംഗ സംഘത്തെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here