Advertisement

മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ പൊലീസുകാരനെ സസ്പെന്റ് ചെയ്തു

June 28, 2019
0 minutes Read

മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ പൊലീസുകാരനെ സസ്പെന്റ് ചെയ്തു. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജിബി ബിജുവിനെയാണ് റൂറല്‍ എസ്പി ബി അശോക് കുമാര്‍ സസ്പെന്റ് ചെയ്തത്. മദ്യപിച്ച് വണ്ടി ഓടിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പൊലീസ് സ്റ്റേഷനില്‍ പടക്കം പൊട്ടിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.

രാത്രി എട്ട് മണിയോടു കൂടി മദ്യപിച്ച് സ്വന്തം കാറില്‍ സ്റ്റേഷനിലെത്തിയ ബിജു പോലീസ് സ്റ്റേഷന്റെ മുന്നില്‍ പടക്കം പൊട്ടിച്ചു. കഴിഞ്ഞ ദിവസം നടന്ന പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ വിജയിച്ചതിന്റെ ആഹ്ലാളാദത്തിലാണ് പടക്കം പൊട്ടിച്ചതെന്നാണ് ജിബി ബിജു പറയുന്നത്. ഇതിന് ശേഷം കാറില്‍ ഇരുന്ന് വീണ്ടും മദ്യപിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ മദ്യപിച്ച് വാഹനമോടിച്ച ബിജുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചത് കണ്ടതോടെയാണ് നാട്ടുകാര്‍ വണ്ടി തടഞ്ഞ് നിര്‍ത്തിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച ബിജു സ്റ്റേഷനില്‍ ബഹളമുണ്ടാക്കി.

മദ്യപിച്ച് വണ്ടി ഓടിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പൊലീസ് സ്റ്റേഷനില്‍ പടക്കം പൊട്ടിച്ചതിനും ഇയാള്‍ക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മംഗലപുരം എസ്എച്ച്ഒ തന്‍സിം അബ്ദുല്‍സമദ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പിബി അശോക് കുമാര്‍ ബിജുവിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top