Advertisement

ചെന്നൈ സിറ്റിക്ക് സമ്മാനത്തുക ലഭിച്ചു; വിവാദങ്ങൾക്ക് വിരാമം

June 28, 2019
0 minutes Read

ഐലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്സിക്ക് സമ്മാനത്തുക നൽകി ഫുട്ബോൾ ഫെഡറേഷൻ. സമ്മാനത്തുക കൈപ്പറ്റി എന്നറിയിച്ച് ചെന്നൈ സിറ്റി എഫ്സി എഐഎഫ്എഫിനു കത്തെഴുതിയിട്ടുണ്ട്. മാസങ്ങൾ കഴിഞ്ഞിട്ടും സമ്മാനത്തുക ലഭിക്കാത്തതിനെത്തുടർന്ന് ചെന്നൈ സിറ്റി എഫ്സി ഫുട്ബോൾ ഫെഡറേഷനു കത്തെഴുതിയിരുന്നു. തുടർന്നാണ് നടപടി.

സബ്സിഡി മുടങ്ങിയ ടീമുകൾക്കും പണം നൽകാൻ ഫുട്ബോൾ ഫെഡറേഷൻ തയ്യാറായിട്ടില്ല. പലവട്ടം പണത്തിനായി എഐഎഫ്എഫിനെ സമീപിച്ചുവെങ്കിലും ഇതുവരെ അതൊന്നും ലഭിച്ചിട്ടെന്ന് ക്ലബ് അധികൃതർ പറയുന്നു. ഗോകുലത്തിനു 25 ലക്ഷവും, മിനർവയ്ക്കു 15 ലക്ഷവും സബ്‌സിഡി കിട്ടാനുണ്ട്. അതൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

റിയലൻസും എഐഎഫ്എഫും ചേർന്ന് ഐലീഗിനെ ഒതുക്കാൻ ശ്രമം നടത്തുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ വാർത്ത പുറത്തു വരുന്നത്. സൂപ്പർ കപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ മാത്രമാണ് കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരയ മിനർവ എഫ്സിക്ക് സമ്മാനത്തുക നൽകാൻ എഐഎഫ്എഫ് തയ്യാറായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top