ആന്തൂർ ആത്മഹത്യ; പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവർത്തിച്ച് പി ജയരാജൻ

ആന്തൂർ ആത്മഹത്യ വിവാദത്തിൽ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവർത്തിച്ച് പി ജയരാജൻ .സമകാലികം മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയരാജൻറെ പരാമർശം.ഉത്തരവാദിത്തം നിർവഹിയ്ക്കുന്നതിൽ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റി. ശ്യാമള വീഴ്ച അംഗീകരിക്കണമെന്നും പി ജയരാജൻ അഭിമുഖത്തിൽ പറയുന്നു. ഒരു പ്രവർത്തകനെയും ഒതുക്കാൻ സംഘടനാ തത്വമനുസരിച്ചു സാധിക്കില്ലെന്നും ജയരാജൻ വ്യക്തമാക്കി.

സിപിഐമ്മിൽ പണ്ട് എന്തായിരുന്നുവോ അത് തന്നെയാണ് താൻ ഇപ്പോഴുമെന്നും ജയരാജൻ പറയുന്നു. തന്നെ ഒതുക്കുകയാണ് വലതുപക്ഷത്തിന്റെ ഉദ്ദേശം തന്റെ ജനകീയതയിൽ പാർട്ടിക്കുള്ളിൽ അസംതൃപ്തി ഉണ്ടാകേണ്ടതില്ലെന്നും അഭിമുഖത്തിൽ പി ജയരാജൻ വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top