സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു. 59 വയസായിരുന്നു .അർബുദ രോഗത്തെ തുടർന്ന് തൃശൂരിൽ ചികിൽസയിലായിരുന്നു . പ്രശസ്ത സംവിധായക കൂട്ടുകെട്ടായ അനിൽ ബാബുമാരിൽ ഒരാളാണ് ബാബു നാരായണൻ. ഉത്തമൻ , ഇങ്ങനെ ഒരു നിലാപക്ഷി , പട്ടാഭിഷേകം , കളിയൂഞ്ഞാൽ , മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
പൊന്നരഞ്ഞണാത്തിനുശേഷമാണ് രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്ന അനില്‍ കുമാറുമായി ചേര്‍ന്ന് ‘അനില്‍ ബാബു’ കൂട്ടുകെട്ട് ആരംഭിക്കുന്നത്. 1992ല്‍ മാന്ത്രികചെപ്പിലൂടെയാണ് ഈ സംവിധായകജോടി പിറവിയെടുക്കുന്നത്. ‘അനില്‍ ബാബു’ കൂട്ടുകെട്ടില്‍ പിറന്ന പല ചിത്രങ്ങളും ആ കാലത്തെ സൂപ്പര്‍ ഹിറ്റുകളായിരുന്നു.
ഉത്തമന്‍, ഇങ്ങനെ ഒരു നിലാപക്ഷി, കളിയൂഞ്ഞാല്‍, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, അരമനവീടും അഞ്ഞൂറേക്കറും, പട്ടാഭിഷേകം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. 2004ല്‍ ‘പറയാം’ എന്ന ചിത്രത്തിനു തൊട്ടുമുമ്പ് അനില്‍ കുമാറുമായി പിരിഞ്ഞ ബാബു നാരായണന്‍ സംവിധാനത്തില്‍നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കുകയും ചെയ്തു. പറയാം ഒരുക്കിയത്. അനില്‍ കുമാറായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here