ഇന്ത്യക്ക് ഞെട്ടലോടെ തുടക്കം; ലോകേഷ് രാഹുൽ പുറത്ത്

ഇംഗ്ലണ്ടിനെതിരെ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്കു തകർച്ചയോടെ തുടക്കം. ഓപ്പണർ കെ.എൽ. രാഹുലിനെ ഇന്ത്യക്കു നഷ്ടപ്പെട്ടു. ഒൻപതു പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാൻ കഴിയാതിരുന്ന രാഹുൽ ക്രിസ് വോക്സിനു വിക്കറ്റ് നൽകിയാണു മടങ്ങിയത്. രാഹുലിനെ വോക്സ് സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8 ഓവറിൽ 22/1 എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോഹ്ലി (11), രോഹിത് ശർമ (11) എന്നിവരാണു ക്രീസിൽ.
നേരത്തെ, ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിയുടെയും ബെൻ സ്റ്റോക്സ്, ജേസണ്‍ റോയി എന്നിവരുടെ അർധസെഞ്ചുറികളുടെയും മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here