അമ്മ ഭരണഘടന ഭേദഗതിയെ എതിര്‍ത്ത് ഡബ്ലിയുസിസി അംഗങ്ങള്‍

അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഭരണഘടനാ ഭേദഗതിയെ എതിര്‍ത്ത് ഡബ്ലിയുസിസി ആക്രമിക്കപ്പെട്ട നടിക്ക് ജോലി നിഷേധിക്കപ്പെട്ട ശേഷം ബൈലോ തിരുത്തുന്നതില്‍ എന്ത് പ്രയോജനമെന്ന് നടിമാരായ രേവതിയും പാര്‍വതിയും ചോദിച്ചു. ബില്ലിന്റെ കരട് തയ്യാറാക്കിയത് ചര്‍ച്ചകളില്ലാതെയാണ്. അമ്മ എക്‌സിക്യൂട്ടിവിന്റെ താല്‍പര്യങ്ങള്‍ മാത്രമാണ് ബില്ലില്‍ പരിഗണിച്ചത്. ഉപസമിതികളില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം വേണമെന്ന ആവശ്യമടക്കം നിലപാടുകള്‍ രേഖാമൂലം അറിയിക്കുമെന്ന് ഡബ്ലിയുസിസി വ്യക്തമാക്കി.

നിയമാവലി തിരുത്തുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ പാര്‍വ്വതിയും രേവതിയും എതിര്‍പ്പുമായി മുന്നോട്ടു വന്നിരുന്നു. ആക്രമിക്കപ്പെട്ട നടി പുറത്തു നില്‍ക്കുകയാണ്. അവര്‍ക്ക് ജോലി നിഷേധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിയമാവലി തിരുത്തുന്നതുകൊണ്ട് എന്ത് പ്രയോജമാണ് ഉള്ളതെന്നും ഇവര്‍ ചോദിച്ചു. ആദ്യം നടിയ്ക്ക് ജോലി കൊടുക്കുക. അതിനു ശേഷം ഇത്തരത്തിലുള്ള തീരുമാനമെടുക്കമെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നത്. രേവതിയുടെയും പാര്‍വ്വതിയുടേയും തീരുമാനത്തെ ജോയി മാത്യുവും ഷമ്മി തിലകനും അംഗീകരിച്ചു. എന്നാല്‍ ബൈലോ തിരുത്തുന്നത് സംബന്ധിച്ചുള്ള പ്രമേയം ഇതുവരെ പാസ്സാക്കിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top