Advertisement

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വിധി ഇന്ന്

July 1, 2019
Google News 0 minutes Read

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി ഇന്ന് വിധി പറയും. യുവതിയുടെ പുതിയ അഭിഭാഷകന്‍ എഴുതി നല്‍കുന്ന വാദങ്ങള്‍ കൂടി പരിഗണിച്ചാകും സെഷന്‍സ് ജഡ്ജ് എസ്എച്ച് ഷെയ്ഖ് ഉത്തരവ് പുറപ്പെടുവിക്കുക. ജാമ്യം ലഭിച്ചില്ലെങ്കില്‍ എത്രയും വേഗം ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കഴിഞ്ഞ വ്യാഴാഴ്ച വിധി പറയാനിരുന്ന ബിനോയ് കോടിയേരിയുടെ ജാമ്യപേക്ഷയില്‍ പരാതിക്കാരിയായ യുവതി കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയതിനെതുടര്‍ന്ന് ഉത്തരവ് പുറപ്പെടുവീക്കുന്നത് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ദുബായിലേക്ക് വരുന്നതിനായി യുവതിക്കും കുഞ്ഞിനും ബിനോയ് സ്വന്തം മെയില്‍ ഐഡിയില്‍ നിന്ന് ടൂറിസ്റ്റ് വിസയും ടിക്കറ്റും അയച്ച് നല്‍കിയതിന്റെ രേഖകളാണ് ഒടുവില്‍ യുവതി കോടതിയില്‍ സമര്‍പ്പിച്ചത്.

ഇതുകൂടാതെ യുവതിയുടെ അഭിഭാഷകന്‍ എഴുതി നല്‍കുന്ന വാദങ്ങള്‍ കൂടി പരിഗണിച്ചാകും ജാമ്യഹര്‍ജിയില്‍ വിധി പറയുക.ജാമ്യം ലഭിക്കേണ്ടത് ബിനോയ് കോടിയേരിയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. ജാമ്യം കിട്ടിയില്ലെങ്കില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ബിനോയിയെ അറസ്റ്റ് ചെയ്യാനാണ് മുംബൈ പൊലീസിന്റെ തീരുമാനം. ബിനോയ് രാജ്യം വിടാതിരിക്കാന്‍ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ജാമ്യം ലഭിച്ചാല്‍ ബിനോയ് അന്വേഷണ സംഘവുമായി സഹകരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇന്ന് ഉച്ചയ്ക്ക് 2.45നാണ് മുംബൈ ദിന്‍ഡോഷി കോടതി ജാമ്യ ഹര്‍ജിയിന്മേലുളള ഉത്തരവ് പുറപ്പെടുവിപ്പിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here