ഹെൽമറ്റ് മുതൽ നമ്പർപ്ലേറ്റ് വരെ സൗജന്യം; പുതിയ ഇരുചക്രവാഹനം വാങ്ങുന്നവരെ ഓർമ്മപ്പെടുത്തി കേരള പൊലീസ്

പുതിയ ഇരുചക്രവാഹനം മേടിക്കുമ്പോൾ എന്തെല്ലാം സൗജന്യമായി ലഭിക്കുമെന്ന് വിശദമാക്കി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുതിയ വാഹനം വാങ്ങിക്കുന്നവർ ഹെൽമെറ്റ്, സാരി ഗാർഡ്, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി, നമ്പർ പ്ലേറ്റ് എന്നിവ പ്രത്യേക തുക ഈടാക്കാതെ വാഹനത്തോടൊപ്പം സൗജന്യമായി ലഭിക്കും.

കേന്ദ്രമോട്ടോർ വാഹന നിയമപ്രകാരം കേരളത്തിൽ വിൽക്കുന്ന ഇരുചക്രവാഹനങ്ങളോടൊപ്പം നിർമ്മാതാക്കൾ ഹെൽമെറ്റും വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്ത് നൽകിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലറുണ്ട്. ഈ നിർദേശം പാലിക്കാത്ത ഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പൊലീസ് വ്യക്തമാക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top