കഞ്ചാവ് ലോബിക്കെതിരെ പരാതിപ്പെട്ട യുവാവിനെ വീട്ടിൽ കയറി വെട്ടി

കഞ്ചാവ് ലോബിക്കെതിരെ പരാതിപ്പെട്ടതിന് യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു.കായംകുളം കൃഷ്ണപുരം ഞക്കനാൽ സ്വദേശി അഭിമന്യുവിനാണ് പരിക്കേറ്റത്. മാതാവ് ഷീബയ്ക്കും അക്രമത്തിനിടെ പരിക്കേറ്റിട്ടുണ്ട്. അഭിമന്യുവിന് ഏഴോളം വെട്ടേറ്റു. ഇയാൾ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം 50 ഗ്രാം കഞ്ചാവുമായി പ്രദേശവാസിയായ യുവാവിനെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പരാതി പെട്ടതിനാണ് ഇവരെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top